ഞാന്‍ അനുഭവിച്ച മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകൾക്കും കണക്കില്ല

2019-11-22 4

വെയിൽ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി നടൻ ഷെയിൻ നിഗം. സിനിമയുടെ ചിത്രീകരണവുമയി താൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്നാണ് ഷെയിൻ നിഗത്തിന്റെ വിശദീകരണം. രണ്ട് ദിവസം തുടർച്ചയായി പുലർച്ചെ രണ്ട് മണി വരെ ഷൂട്ട് ചെയ്തിട്ടും പഴികൾ മാത്രമാണ് ലഭിക്കുന്നത് എന്ന് ഷെയിൻ പറയുന്നു.

സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം നവംബർ 16ന് വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു. ഈ സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. സിനിമക്ക് ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസങ്ങൾ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്തു.

ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്. തുടർച്ചയായി രണ്ട് ദിവസം പുലർച്ചെ രണ്ട് മണി വരെയായിരുന്നു ഷൂട്ട്. രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് പിന്നീട് നവംബർ 21ന് ഉച്ചക്ക് 12നാണ് ഷൂട്ട് ഉണ്ടായിരുന്നത്. രാവിലെ 8 മണിക്ക് വെയിൽ സിനിമയുടെ സംവിധായകന് ശരത്ത് എന്‍റെ അമ്മയെ ടെലിഫോണിൽ വിളിക്കുകയും "ഈ സ്വഭാവം ആണെങ്കില്‍ പാക്കപ്പ് വിളിക്കാന്‍ ആണ് എന്നോട് പറഞ്ഞിരിക്കുന്നത്" എന്ന് പറഞ്ഞു.

ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാൻ കഷ്ടപ്പെടുന്നു എന്നുണ്ടെങ്കിലും ഒടുവില്‍ പഴികള് മാത്രമാണ് എനിക്ക് ലഭിക്കുന്നത്.‍‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ അൽപം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ ഞാന്‍ ഉടനീളം ആവശ്യപെട്ടിരുന്നുള്ളു. ചിത്രീകരണ ദിവസത്തെ സമയക്രമം ഉൾപ്പെടുത്തി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷെയിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Videos similaires