വെള്ളിയാഴ്ച ഈഡൻ ഗാർഡൻസിൽ ഇന്ത്യ ആദ്യമായി മത്സരിക്കാനിറങ്ങുന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ പ്രമുഖ താരങ്ങളായ രവിചന്ദ്ര അശ്വിൻ,രവീന്ദ്ര ജഡേജ എന്നിവരെ ഉൾപ്പെടുത്തരുതെന്ന് വെറ്ററൻ താരം ഹർഭജൻ സിങ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇരുതാരങ്ങളും പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ അശ്വിൻ ബംഗ്ലാദേശിന്റെ നിർണായക വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കിയപ്പോൾ ജഡേജ ബാറ്റ് കൊണ്ടും തിളങ്ങി.