മുംബൈ: ടീമില്‍ ജസ്പ്രീത് ബുംറയുണ്ട്. ലസിത് മലിംഗയുണ്ട്. പക്ഷെ പുതിയ സീസണില്‍ ഇവരെ മാത്രം ആശ്രയിച്ചു ബൗളിങ് തന്ത്രങ്ങള്‍ മെനയുന്നത് ബുദ്ധിയല്ല. നിലവിലെ കിരീടജേതാക്കളായ മുംബൈക്ക് കുറച്ചുകൂടി ആഴമുള്ള പേസ് നിര വേണം. പറഞ്ഞതു മറ്റാരുമല്ല, മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറായ സഹീര്‍ ഖാന്‍ തന്നെ