ഫൈസാബാദ്, അലഹബാദ് എന്നിവയ്ക്ക് പുറമെ ആഗ്രയുടെ പേരും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന, ഇന്ത്യയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള ആഗ്രയുടെ പേര് അഗ്രവാന്‍ എന്ന് മാറ്റാനാണ് യോഗി ആദിത്യനാഥിന്‍റെ കീഴിലുള്ള ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നത്.