രാജ്യം സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇനി വീസ വേണ്ടെന്ന് ബ്രസീൽ

2019-11-18 0

രാജ്യം സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇനി വീസ ആവശ്യമില്ലെന്ന് ബ്രസീൽ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി ബ്രസീൽ സന്ദർശിക്കുന്നവർക്കും ഇനി വീസ വേണ്ട.ലോകത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നായ ബ്രസീൽ പഞ്ചാരമണൽ കടൽത്തീരങ്ങളും മഴക്കാടുകളും താളം നിറഞ്ഞ മഹാനഗരങ്ങളും ഉള്ള രാജ്യമാണ്. തണുത്തുറഞ്ഞ കൊളോണിയൽ പട്ടണങ്ങൾ മുതൽ റെഡ്-റോക്ക് മലയിടുക്കുകൾവരെയുള്ള ഭൂപ്രകൃതികൾ, വെള്ളച്ചാട്ടങ്ങൾ, ഉഷ്ണമേഖലാ ദ്വീപുകൾ എന്നിങ്ങനെ ബ്രസീലിന്റെ ആകർഷണങ്ങൾ വ്യാപിച്ചിരിക്കുന്നു. ഐതിഹാസികമായ, വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുടെ ഏറ്റവും വലിയ ശേഖരവും ഈ രാജ്യത്തിന്റെ സമ്പത്താണ്. വലുതും ചെറുതുമായ ബജറ്റുകളിൽ യാത്രക്കാർക്ക് ബ്രസീൽ വലിയ വാതിലുകൾ തുറന്നിടുന്നു. ചില ഒഴിച്ചുകൂടാനാവാത്ത ബ്രസീലിയൻ അനുഭവങ്ങൾ.