ഇന്ത്യാ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിൻ എന്നിവർ ബൗളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ മായങ്ക് അഗർവാൾ, അജിങ്ക്യ രഹാനെ,രവീന്ദ്ര ജഡേജ എന്നിവർ ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു