Maharashtra Crisis: Governor recommends President's rule in Maharashtra
സര്‍ക്കാര്‍ രൂപീകരണം അനശ്ചിതത്വത്തില്‍ തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ വന്‍ വഴിത്തിരിവ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കുന്നതിന് മുന്‍പാണ് ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം. ഗവര്‍ണറുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. കേന്ദ്രം ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വരും. അതേസമയം ഗവര്‍ണറുടെ നീക്കത്തെ എതിര്‍ത്ത് ശിവസേന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി