ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുകള്‍ കൊയ്ത പേസര്‍ ദീപക് ചഹറാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 3.2 ഓവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങിയാണ് താരം ആറു പേരെ പുറത്താക്കിയത്. അന്താരാഷ്ട്ര ടി20യില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ചഹര്‍ ഇതോടെ സ്വന്തം പേരില്‍ കുറിച്ചത്. കൂടാതെ ടി20യില്‍ ഇന്ത്യക്കായി ഹാട്രിക് കൊയ്ത ആദ്യ താരമായും ചഹര്‍ മാറി.