ഇത് എല്ലാവർക്കും ചെയ്യുവാൻ കഴിയുന്നതല്ല, ഈയൊരു കഴിവ് കോലിയിൽ പോലും താൻ കണ്ടിട്ടില്ല.

2019-11-09 1

രാജ്കോട്ടിലെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം രോഹിത്തിനെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ വെടിക്കെട്ട് വീരൻ വിരേന്ദ്രസെവാഗ്. ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ചെയ്യുവാൻ സാധിക്കാത്ത കാര്യങ്ങൾ പോലും രോഹിത്തിന് ചെയ്യുവാൻ കഴിയും എന്നാണ് സെവാഗ് പറയുന്നത്.

ഒരോവറിൽ മൂന്നും നാലും സിക്സറുകൾ അടിക്കുക എന്നതും 45 പന്തിൽ 90 റൺസ് നേടുക എന്നതെല്ലാം ഒരു കലയെന്നാണ് പഴയ ഇന്ത്യൻ വെടിക്കെട്ട് ബാറ്റ്സ്മാൻ പറയുന്നത്. ഇത് എല്ലാവർക്കും ചെയ്യുവാൻ കഴിയുന്നതല്ല, ഈയൊരു കഴിവ് കോലിയിൽ പോലും താൻ കണ്ടിട്ടില്ല.

Videos similaires