പാക്കിസ്ഥാനു പേടി സൃഷ്ടിച്ച് എസ്-400 ട്രയംഫ്

2019-11-09 0

യുഎസിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റുകളെ പോലും എസ്-400 ട്രയംഫിന്റെ നിഷ്പ്രഭമാണ്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ അതിനു സാധിക്കുമെന്നതാണ് അമേരിക്കയെ ആശങ്കപ്പെടുത്തുന്നത്. അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റര്‍ ജെറ്റിനു ഭീഷണിയാവാന്‍ ഇതിനു സാധിക്കും. എട്ടു ലോഞ്ചറുകള്‍, കണ്‍ട്രോള്‍ സെന്റര്‍, ശക്തിയേറിയ റഡാര്‍, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകള്‍ എന്നിവയാണ് എസ്-400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഇതിനു പറ്റും. മുന്‍പ് ഉണ്ടായിരുന്ന എസ്-300 സിസ്റ്റത്തിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്. 2007 മുതല്‍ റഷ്യയില്‍ സര്‍വീസിലുള്ള S-400 നിര്‍മിച്ചത് അല്‍മസ് ആന്റെ ആയിരുന്നു.