വിരാടിനേക്കാൾ കേമനെന്ന് വീണ്ടും തെളിയിച്ച് രോഹിത്!

2019-11-08 0

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രമെടുത്താൽ മികച്ച താരങ്ങളുടെ പട്ടികയിൽ ഉറപ്പായും ഉണ്ടാകുന്ന ഒരു പേരാണ് വിരാട് കോഹ്ലി. സാക്ഷാൽ സച്ചിൻ ടെൻണ്ടുൽക്കറുടെ പോലും റെക്കോർഡുകളിൽ പിഴുത് മുന്നേറുന്ന കോഹ്ലിയേക്കാൾ മികച്ച മറ്റൊരു താരം ഉണ്ടാകുമോ? ഈ ചോദ്യത്തിനു ഉത്തരം നൽകാൻ പലർക്കും സാധിച്ചേക്കില്ല. എന്നാൽ, പല കാര്യങ്ങളും സൂഷ്മ നിരീക്ഷണം നടത്തിയാൽ മനസിലാകും അങ്ങനെയൊരാൾ ഉണ്ടെന്ന്. മറ്റാരുമല്ല സാക്ഷാൽ രോഹിത് ശർമ.