ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായ നിലയില്‍. നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി ചെറിയ മഴ പെയ്തെങ്കിലും വായുനിലവാരം കൂടുതല്‍ മോശമായി. പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.പുക മൂടിയ ‘ഗ്യാസ് ചേംബറാ’യി നഗരം. ഇന്നലെ രാവിലെ മുതൽ പുകയുടെ കരിമ്പടത്തിൽ മൂടിയ ഡൽഹി, നഗരവാസികൾക്കു നൽകിയത് ദുരിതങ്ങളുടെ വിഷപ്പുക. ഇന്നു മുതൽ 15 വരെ ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണ നിയമം നടപ്പിലാകുന്നതു വായു മലിനീകരണത്തിൽ കുറവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സർക്കാർ. എന്നാൽ, ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പരുള്ള വാഹനങ്ങൾക്കാണ് ഇന്നു വിലക്ക്.