കുടിശ്ശിക തീർക്കാൻ ടെലികോം കമ്പനികൾക്ക് വഴി പറഞ്ഞുകൊടുത്ത് അംബാനി

2019-11-05 0

എതിരാളികളായ ടെലികോം ഓപ്പറേറ്റർമാർക്ക് സാമ്പത്തിക ആശ്വാസം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ശക്തമായി എതിർത്തു. സർക്കാരിനു നൽകേണ്ട 49,990 കോടി രൂപയുടെ കുടിശ്ശിക തീർക്കാൻ ദിവസങ്ങൾക്ക് മുൻപാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ ഭീമമായ കുടിശ്ശിക തീർക്കാൻ ഓരോ ടെലികോം കമ്പനിക്കും വഴി പറഞ്ഞുകൊടുക്കുകയാണ് ജിയോ മേധാവി.