ഒരേ സമയം കലിഫോര്‍ണിയ നാല് കാട്ടുതീകളില്‍നിന്നാണു ഭീഷണി നേരിടുന്നത്. വടക്കന്‍ കലിഫോര്‍ണിയയിലും തെക്കന്‍ കലിഫോര്‍ണിയയിലുമായി ഉണ്ടായ ഈ കാട്ടു തീകളില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം ഏക്കര്‍ ഭൂമി കത്തി നശിച്ചതായാണ് കണക്കാക്കുന്നത്. സാന്‍റാ ആനാ എന്നു വിളിയക്കപ്പെടുന്ന വരണ്ട കാറ്റാണ് ഈ കാട്ടുതീകള്‍ വേഗത്തില്‍ പടരാന്‍ കാരണമാതുന്നതെങ്കിലും ഇവയ്ക്ക് തുടക്കമിട്ട കാരണത്തേക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു അധികൃതര്‍ ഇതു വരെ. ഇപ്പോള്‍ ഇവയില്‍ ഏറ്റവുമധികം നാശം വിതച്ച കിന്‍കേഡ് വൈല്‍ഡ് ഫയര്‍ എന്ന കാട്ടുതീക്ക് തുടക്കമിട്ട സംഭവം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.