മാധ്യമപ്രവര്‍ത്തകർ, മനുഷ്യാവകാശ പ്രവര്‍ത്തകർ, രാഷ്ട്രീയക്കാർ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ നൂറിലേറെ പേരുടെ മൊബൈല്‍ ഫോണ്‍ നിയമവിരുദ്ധമായി ഹാക്ക് ചെയ്തുവെന്ന് ആരോപണം. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയാണ് സ്ത്രീകളടക്കമുള്ളവരുടെ ഫോൺ ചോർത്തൽ നടത്തിയത്. ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സാപ് വഴിയാണ് ചോര്‍ത്തൽ നടത്തിയത്. ഇസ്രയേൽ കമ്പനിക്കെതിരെ വാട്സാപ് യുഎസ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയൽ ചെയ്തിട്ടുണ്ട്.മൊബൈൽ ഹാക്കുചെയ്യാൻ സർക്കാരുകളെ സഹായിക്കുന്നതിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.