കയ്യിലുള്ളതെല്ലാം സ്മാർടായി മാറുമ്പോൾ വിശ്വാസികൾക്കു വേണ്ടി സ്മാർട് ജപമാല അവതരിപ്പിച്ച് വത്തിക്കാനിലെ പോപ്സ് വേൾഡ്‍വൈഡ് പ്രെയർ നെറ്റ്‍വർക്ക്. സ്മാർട്‍വാച്ച് പോലെ കയ്യിലണിയാവുന്ന ഒരു ചെറിയ ജപമാലയാണ് ഇ-റോസറി. ഇതിനെ ഫോണുമായി ബന്ധിപ്പിക്കാൻ ആപ്പുമുണ്ട്.