ആഴങ്ങളിൽ കണ്ടെത്തിയ കപ്പൽ

2019-10-30 0

അമേരിക്കൻ റെവല്യൂഷനറി വാർ നടന്നത് 18–ാം നൂറ്റാണ്ടിലായിരുന്നു. ഗ്രേറ്റ് ബ്രിട്ടന് കീഴിലുള്ള 13 കോളനികൾ 1776ൽ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയായതിനു പിന്നാലെയായിരുന്നു യുദ്ധം. 1778ൽ 13 കോളനികളും ഫ്രാൻസും ചേർന്നു സൈനിക സഖ്യം രൂപീകരിച്ചു. ഗ്രേറ്റ് ബ്രിട്ടനുമായി യുദ്ധവും തുടങ്ങി. 1778 ഓഗസ്റ്റ് 29നാണ് ബാറ്റിൽ ഓഫ് റോഡ് ഐലന്റ് എന്ന പേരിൽ പ്രശസ്തമായ യുദ്ധം നടക്കുന്നത്.