Delhi on high alert for next 48 hours ahead of J&K bifurcation
രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ. ജമ്മു കശ്മീർ വിഭജനത്തിന് മുന്നോടിയായി ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ദില്ലിയിൽ സുരക്ഷ ശക്തമാക്കിയത്. ഒക്ടോബർ 31നാണ് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വരിക. വരുന്ന 4 മണിക്കൂർ അതീവ ജാഗ്രത പാലിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.