നിങ്ങളുടെ മുഖത്തിന്റെ അവകാശം വിറ്റാല്‍ 90 ലക്ഷം രൂപ വരെ ലഭിച്ചേക്കാമെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട്. മുഖത്തിന്റെ അവകാശം എങ്ങനെ വില്‍ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത്രയും പൈസ ലഭിക്കുന്നത്. മുഖത്തിന്റെ ഡേറ്റ വേണ്ടത് റോബോട്ടുകളെ നിര്‍മ്മിക്കുന്ന ബ്രിട്ടിഷ് കമ്പനിയായ ജിയോമികിനാണ് (Giomiq).കമ്പനി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി, എന്നാല്‍, ജിയോമിക് അല്ല ഈ പദ്ധതിക്കു പിന്നില്‍, അവര്‍ റോബോട്ടുകളെ നിര്‍മിക്കുന്ന കമ്പനിയാണെന്നും ഈ പദ്ധതിയില്‍ മുഴുവനും രഹസ്യാത്മകത ചൂഴ്ന്നു നില്‍ക്കുകയാണെന്നും ബിസിനസ് ഇന്‍സൈഡര്‍ പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്നയാളുകള്‍ക്ക് അല്ലെങ്കില്‍ ആളിനു മാത്രമേ ഈ വിചിത്ര പദ്ധതി സംബന്ധമായ മുഴുവന്‍ വിശദാംശങ്ങളും നല്‍കൂ. അപേക്ഷകര്‍ ഫോട്ടോ അയച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. അപേക്ഷകന്റെ പ്രായം പറയുന്നില്ല.