ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ആദ്യദിനം സെഞ്ച്വറി നേടിയ രോഹിത് രണ്ടാംദിനം 212 റണ്‍സെടുത്തശേഷമാണ് പുറത്തായത്. കന്നി ഡബിള്‍ സെഞ്ച്വറിയോടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരേന്ദര്‍ സെവാഗിനുമൊപ്പം അപൂര്‍വ നേട്ടത്തിലെത്താനും ഹിറ്റ്മാന് കഴിഞ്ഞു.