p s sreedharan pillai supports k surendran
കെ.സുരേന്ദ്രനെതിരെ താറടിച്ചു കാട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള.ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് കെ സുരേന്ദ്രനെതിരെ നടക്കുന്നതെന്ന വാദവുമായാണ് ശ്രീധരന്‍പിള്ള രംഗത്തെത്തിയിട്ടുള്ളത്. കോന്നിയിലെ സ്ഥാനാര്‍ത്ഥിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളെ ബി.ജെ.പി നേതാക്കള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.