മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് സൂചന നല്‍കി കൊണ്ടുളള ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രൊഡക്ഷന്‍ ബാനര്‍ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായി മാറിയിരുന്നത്. ഒന്നായി വരണോ,മൂന്ന് ആയി വരണോ? എന്തായാലും വരും. ബാക്കി വിവരങ്ങള്‍ ഇനി ഒരു വെളളിക്ക് മുന്‍പ് എന്നാണ് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.