#RishabhPant ഋഷഭ് പന്ത് എന്ന താരത്തില്‍ ഇന്ത്യന്‍ ടീം ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. മഹേന്ദ്രസിംഗ് ധോണിയെന്ന അതികായന്‍റെ അസാന്നിധ്യം നികത്താന്‍ പ്രാപ്തനായ കളിക്കാരനാണ് പന്തെന്നായിരുന്നു ഏവരും വിലയിരുത്തിയത്. എന്നാല്‍ കിട്ടിയ അവസരങ്ങളൊക്കെ പാഴാക്കിയ പന്ത് വിക്കറ്റിന് പിന്നിലും മുന്നിലും പരാജയമായി. ഇതോടെ ടീമിന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു.