പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫറിൽ’ മോഹൻലാൽ ആയിരുന്നു നായകൻ. മാസ്റ്റർ വിജയം കൈവരിച്ചതിനു പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി. മുരളി ഗോപിയുടേത് തന്നെയാണ് തിരക്കഥ. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷമായിരിക്കും ആരംഭിക്കുക.
എമ്പുരാന് ശേഷം പൃഥിരാജ് ഒരു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മമ്മൂട്ടി ചിത്രത്തിലും മുരളി ഗോപി തന്നെയാണ് തിരക്കഥ ഒരുക്കുക. ”ഇക്കയെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് ഉണ്ട്. ഈ ചിത്രത്തിന്റെ കഥയും മുരളി ഗോപി തന്നെയാണ് തന്നോട് പറഞ്ഞത്” എന്നാണ് പൃഥിരാജ് പറയുന്നത്.
തന്റെ കഥ ഇഷ്ടമായാൽ ഒരു ഡേറ്റ് നൽകണമെന്ന് പൃഥ്വി ഒരു അവാർഡ് ചടങ്ങിനിടെ മമ്മൂട്ടിയോട് ആവശ്യപ്പെട്ടിരുന്നു. അന്ന്, ഓപ്പൺ ഡെറ്റ് നൽകുന്നുവെന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. #Mammootty #Mammookka #Cinema