#ViratKohli #HardikPandya #RavindraJadeja #SanjuSamson അടുത്ത ട്വന്‍റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ക്യാപ്ടന്‍ വിരാട് കോഹ്‌ലി ലോകകപ്പ് ടീമിനെ ഒരുക്കിയെടുക്കുന്നതിന്‍റെ തിരക്കിലാണ്. പത്താമത്തെ ബാറ്റ്സ്മാന്‍ വരെ അടിച്ചുതകര്‍ക്കാന്‍ കെല്‍പ്പുള്ളയാള്‍ ആവണമെന്നതാണ് പുതിയ ടീമിനെ സൃഷ്ടിക്കുമ്പോള്‍ കോഹ്‌ലിയും രവിശാസ്ത്രിയും നല്‍കുന്ന മുന്‍ഗണന.
ട്വന്‍റി20 ലോകകപ്പിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരേയൊരു ഓള്‍റൌണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. ബാക്കിയുള്ളവരെല്ലാം അവരുടെ ഇനിയുള്ള പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാവും ടീമിലെത്തുക. മികച്ച സ്പിന്നര്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജയും ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.
ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും മികച്ച പ്രകടനം നടത്തിയാല്‍ ഇവരില്‍ നിന്ന് ഒരു തെരഞ്ഞെടുപ്പ് ബുദ്ധിമുട്ടാകും. ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ എന്നിവര്‍ കൂടി മധ്യനിരയിലേക്ക് എത്തുമ്പോള്‍ ടീം ശക്തമാകും.