പാരസെറ്റമോളില്‍ മച്ചുപോ വൈറസ്! വൈറലാകുന്ന 'വൈറസ്' വാര്‍ത്തയുടെ സത്യമെന്ത്? #FactCheck Machupo Virus in Paracetamol

2019-09-06 2

പാരസെറ്റമോളില്‍ മച്ചുപോ വൈറസ്!
വൈറലാകുന്ന 'വൈറസ്' വാര്‍ത്തയുടെ സത്യമെന്ത്?
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നമ്മളില്‍ പലരുടേയും വാട്‌സാപ്പ് ഇന്‍ബോക്‌സില്‍ ഇത്തരമൊരു മെസേജ് വന്നിട്ടുണ്ടാകും. ഈ മെസേജ് കിട്ടുന്നവര്‍ അത് അടുത്തയാളിലേക്ക് എത്തിക്കുന്നതിനു മുന്‍പ് ഒരു ചെറിയ ഗൂഗിള്‍ സര്‍ച്ച് നടത്തിയാല്‍ മതിയാകും സംഗതി ഫേക്ക് ആണെന്ന് മനസിലാക്കാന്‍. അതേസമയം മാച്ചുപോ വൈറസ് എന്നൊരു വൈറസ് ഉണ്ട്. പക്ഷേ അതിന് നമ്മുടെ പാവം പാരസെറ്റമോളുമായി യാതൊരുരവിധ ബന്ധവുമില്ല എന്നതാണ് വാസ്തവം.