റിലയൻസ് ജിയോയുടെ ഫൈബർ ടു ദി ഹോം (എഫ്ടിടിഎച്ച്) സേവനമായ ജിയോ ഫൈബർ വാണിജ്യാടിസ്ഥാനത്തിൽ സേവനമാരംഭിച്ചു. ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ശൃംഖലയിൽ സുപ്രധാനമായ മാറ്റങ്ങൾക്കു വഴി തുറക്കുന്നതാണു പദ്ധതി. ഒരേ സമയം 1,600 നഗരങ്ങളിലാണു സേവനം ലഭ്യമാക്കുക.