15 ഓവര്‍ വീതമുള്ള 90-നയന്റി ടൂര്‍ണമെന്റിന് അടുത്തവര്‍ഷം യുഎഇയില്‍ തുടക്കമാവും. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ടീമിന് തൊണ്ണൂറു പന്തുകളാകും നേരിടാന്‍ കിട്ടുക. ട്വന്റി-20 മത്സരങ്ങളെക്കാളും ആവേശം പകരാന്‍ 90-നയന്റി ടൂര്‍ണമെന്റിന് കഴിയുമെന്നാണ് സംഘാടകരായ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷ.