പി.വി. സിന്ധു ലോക ബാഡ്മിന്‍റൺ കിരീടം നേടുന്നതിന് എതാനും മണിക്കൂറുകൾ മുന്പ് ബാസലിലെ അതേ സ്റ്റേഡിയത്തിൽ നടന്ന പാരാ ബാഡ്മിന്‍റൺ ലോക ചാന്പ്യൻഷിപ്പിൽ കിരീടം നേടിയ മാനസി ജോഷി ലോകമെന്പാടുമുള്ള ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസത്തിന്‍റെ ഔഷധമാണു പകർന്നു നൽകുന്നത്
മാനസി ജോഷി ഒരു സാധാരണ വനിതയല്ല, സാധാരണ കായികതാരവുമല്ല; അടിയുറച്ച ആത്മവിശ്വാസത്തിന്‍റെ സൂര്യതേജസുള്ള വനിതയും കായികതാരവുമാണ്.