കാറിടിച്ചു ബോണറ്റിലേക്കു തെറിച്ചു വീണ യുവാവിനെ 400 മീറ്ററോളം മുന്നോട്ടുകൊണ്ടു പോയശേഷം സഡൻബ്രേക്കിട്ടു താഴെ വീഴ്ത്തി കാർ നിർത്താതെ പോയി. ഐഎൻടിയുസി എളമക്കര മണ്ഡലം പ്രസിഡന്റും ഓട്ടോ ഡ്രൈവറുമായ എളമക്കര പേരണ്ടൂർ കവുങ്ങുംകൂട്ടത്തിൽ വീട്ടിൽ കെ.എസ്. നിഷാന്തി(33)നാണ് പരിക്കേറ്റത്. താഴെ വീണ നിഷാന്തിന്റെ കാലിലൂടെ ഇതേ കാറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങിയതായും പരാതിയുണ്ട്.