ഒത്തുകളി വിവാദത്തില്‍ ആജീവനാന്ത വിലക്കു ലഭിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ വിലക്ക് നീങ്ങുകയാണ്. സുപ്രീം കോടതിയും ഇപ്പോള്‍ ബിസിസിഐയും കനിഞ്ഞതോടെ ഒരുകാലത്ത് മലയാളികളുടെ അഭിമാനമായിരുന്ന ശ്രീശാന്തിന് ഇനി അധികം കാത്തിരിക്കാതെ ക്രിക്കറ്റ് കളത്തിലേക്കിറങ്ങാം. രണ്ടാംവരവിന് താരം തയ്യാറെടുക്കാമ്പോള്‍ ഇനിയൊരു അങ്കത്തിന് കൂടി ബാല്യമുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ സംശയം.