Virat Kohli says blow on thumb not of serious concern, should be fine for 1st Test
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈ മാസം 22ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കും. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കോലിയുടെ കൈവിരലിനു പരിക്കേറ്റിരുന്നു. ഇതോടെ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നേക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കു കോലി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.