ക്രിക്കറ്റ് കഴിഞ്ഞാല്‍ സൈനിക സേവനത്തിന് മുന്‍തൂക്കം നല്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി കാശ്മീരില്‍ കാവല്‍ ഡ്യൂട്ടിക്ക് പോവുകയാണ്. അടുത്തമാസം 15 ദിവസത്തോളം ധോണി കാശ്മീരില്‍ അപകടംപിടിച്ച മേഖലയില്‍ സൈനിക സേവനത്തിനെത്തും. എന്നാല്‍, ധോണിയെപോലെ ഒരു സെലിബ്രിറ്റി ഇത്തരമൊരു ഡ്യൂട്ടിക്ക് പോകുമ്പോള്‍ സൈന്യം ധോണിക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടിവന്നേക്കാമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.