Byju's to replace Oppo on Team India jersey
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയില്‍ അടുത്ത സെപ്റ്റംബര്‍ മുതല്‍ പുതിയ ബ്രാന്‍ഡ് പേര് വരും. ചൈനിസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയാണ് രണ്ട് വര്‍ഷത്തിലേറെയായി ടീം ഇന്ത്യ ജഴ്‌സിയിലെ ബ്രാന്‍ഡ് നെയിം. സെപ്റ്റംബര്‍ മുതല്‍ ഒപ്പോയ്ക്ക് പകരം ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ബൈജുസ് ആയിരിക്കും ഇന്ത്യന്‍ ടീം ജഴ്‌സിലെ ബ്രാന്‍ഡ് നെയിം.