Shubman Gill disappointed on not being selected for West Indies tour, says not 'going to spend time thinking over it'
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവമായിരുന്നു. ജൂനിയര്‍ ക്രിക്കറ്റിലൂടെ സാന്നിധ്യമറിയിച്ച 19 കാരനെ വിന്‍ഡീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ ഗില്ലിനെ സെലക്ടര്‍മാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.