പികെ ബിജുവിന്റെ തോല്‍വിയറിഞ്ഞ് ബോധം ന്ഷടപ്പെട്ട് ചികിത്സയിലായ കുഞ്ഞ്

2019-07-19 84

pk biju visits pranav in alathoor
ആന്മാര്‍ത്ഥതയോടെയും വിജയപ്രതീക്ഷയോടെയും പാര്‍ട്ടിക്കും സഥാനാര്‍ത്ഥിക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും പരാജയം താങ്ങാനാകാതെ മാനസികമായും ശാരീരികമായും തളര്‍ന്നു പോകുന്ന പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. മുതിര്‍ന്നവര്‍ക്കു പോലും തോല്‍വികള്‍ വന്‍ ആഘാതമുണ്ടാക്കുമ്പോള്‍ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്ന ഒരു കുഞ്ഞിനെറ അവസ്ഥ പറഞ്ഞറിയിക്കാനാകില്ല. രാഷ്ട്രീയമോ, പാര്‍ട്ടിക്കൂറോ എന്തെന്നറിയുന്ന പ്രായമല്ല, പക്ഷേ തനിക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ഏറെ ആഗ്രഹിച്ചു പോയി പ്രണവെന്ന പത്തു വയസ്സുകാരന്‍.