Chandrayaan-2 launch called off due to technical snag
മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ചാന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം മാറ്റിവെച്ചു. 56 മിനിറ്റും 24 സെക്കന്റും മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റി വയ്ക്കുന്നതായി ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്യുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.