rohit sharma crying after semi final failure
ലോകകപ്പിലെ നൊമ്പരക്കാഴ്ചയായി രോഹിത് ശര്‍മ്മ. 18 റണ്‍സിന് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താകുമ്പോള്‍ വിഷമം സഹിക്കാനാവാതെ വിതുമ്പുകയായിരുന്നു രോഹിത്. ഈ ലോകകപ്പില്‍ ഏറ്റവും സ്ഥിരതയോടെ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്ത താരമാണ് രോഹിത്. ഈ ലോകകപ്പില്‍ മാത്രം അഞ്ച് സെഞ്ചുറികളാണ് രോഹിത് ശര്‍മ്മ നേടിയത്. എന്നാല്‍ ഇന്ന് ഒരു റണ്‍ മാത്രമാണ് രോഹിത്തിന് നേടാനായത്. രോഹിത് പുറത്തായപ്പോള്‍ അതിനേക്കാളേറെ വിഷമിച്ചിരിക്കുന്ന ഭാര്യ റിതികയും ഗാലറിയിലെ കാഴ്ചയായി.