ആറിന് 92 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇന്ത്യക്കു പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. രവീന്ദ്ര ജഡേജയും (77) എംഎസ് ധോണിയും (50) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. 59 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജഡ്ഡുവിന്റെ ഇന്നിങ്‌സ്. ധോണി 72 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി.