കര്‍ണാടകയില്‍ രാജിസമര്‍പ്പിച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരില്‍ പത്തുപേര്‍ മുംബൈയിലെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പത്ത് എം.എല്‍.എമാര്‍ മുംബൈയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍നിന്ന് കുറച്ച് സമയങ്ങള്‍ക്കകം തന്നെ എല്ലാവരും പുറത്തേക്കുപോയി. രാമലിംഗ റെഡ്ഡിയടക്കമുള്ള രാജിവച്ച മറ്റു എംഎല്‍എമാര്‍ ഇപ്പോഴും ബെംഗളൂരുവില്‍ തുടരുകയാണ്.