Brazil beats Argentina, through to Copa America final
ലോകം ഉറ്റുനോക്കിയ ക്ലാസിക്കില്‍ ചിരവൈരികളായ അര്‍ജന്റീനയയെ സ്വന്തം കാണികള്‍ക്കു മുന്നില്‍ കൊമ്പുകുത്തിച്ച് ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ആദ്യ സെമിയില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട മറികടന്നത്. ഇരുപകുതികളിലുമായി ഗബ്രിയേല്‍ ജെസ്യൂസും (19ാം മിനിറ്റ്) റോബര്‍ട്ടോ ഫിര്‍മിനോയും (71) നേടിയ ഗോളുകളാണ് ബ്രസീലിന് മിന്നും ജയം സമ്മാനിച്ചത്. ആദ്യ ഗോള്‍ നേടുന്നതിനൊപ്പം രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത ജെസ്യൂസാണ് ബ്രസീലിന്റെ ഹീറോ. ചിലി- പെറു സെമിയിലെ വിജയികളാണ് ഫൈനലില്‍ ബ്രസീലിന്റെ എതിരാളികള്‍