14 years long wait makes smile in kunchacko couple's life
തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ വലിയ കൂളിങ് ഗ്ലാസ് വയ്ക്കും. 'പോയതിനെക്കാള്‍ ജാടയ്ക്കാണല്ലോ തിരച്ചു വരുന്നതെന്ന്' പലരും ഓര്‍ത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവര്‍ കാണില്ലല്ലോ...പലപ്പോഴും പ്രായമായവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്ന് മാറി നില്‍ക്കുമായിരുന്നു. ചോദ്യങ്ങളും 'അഭിപ്രായ പ്രകടനങ്ങളും' നമ്മളെ എത്ര മുറിവേല്‍പിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല.