England finish on 337/7 against India at Edgbaston

2019-06-30 12

Bair​stow, Stokes power England to 337/7

ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 400നു മേലുള്ള സ്കോറിലേക്ക് കുതിയ്ക്കുമെന്ന് തോന്നിയെങ്കിലും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറും അവസാന ഓവറുകളില്‍ അടിച്ച്‌ തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് 337 റണ്‍സിലേക്ക് എത്തി