ഇച്ചായന്‍ എന്ന വിളിയില്‍ താത്പര്യമില്ല എന്ന് ടൊവിനോ

2019-06-26 1,140

You can call Tovi or Tovino said by Tovino Thomas
താരങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് ആരാധകര്‍. ആ ഇഷ്ടമാണ് ഏട്ടന്‍, ഇക്ക, ഇച്ചായന്‍ വിളിയിലൂടെ അവര്‍ പ്രകടമാക്കുന്നത്. പലരും തന്നെ സ്നേഹത്തോടെ ഇച്ചായന്‍ എന്ന് വിളിക്കാറുണ്ടെന്നും എന്നാല്‍ ആ വിളിയോട് തനിക്കത്ര താല്‍പര്യമില്ലെന്നും ടൊവിനോ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്. പ്രത്യേകിച്ച് ഒരു മതത്തിലോ വേറെന്തെങ്കിലുമോ തീവ്രമായി വിശ്വസിക്കുന്നയാളല്ല താനെന്ന് താരം പറയുന്നു. താന്‍ ക്രിസ്ത്യാനി ആയതിനാലാണ് ഇച്ചായന്‍ എന്ന് വിളിക്കുന്നതെങ്കില്‍ അതിനോട് താല്‍പര്യമില്ല. നേരത്തെ ഇത്തരത്തിലുള്ള വിളിയില്ലായിരുന്നു. എല്ലാവരും ചേട്ടാ എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോഴത്തെ ഇച്ചായന്‍ വിളിയില്‍ യോജിപ്പില്ലെന്ന് താരം പറയുന്നു