വൈറലായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രാജിക്കത്ത്

2019-06-26 23

school student gives resignation to the teacher from the position of class leader
ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിപ്പോ ആരാ പറഞ്ഞേന്ന് ആയിരിക്കും അല്ലേ. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഇടക്കിടെ പേടിപ്പിക്കാന്‍ പറയുന്ന പോലെ പൊള്ള രാജിയല്ല. സംഗതി അല്‍പ്പം സീരിയസാണ്. സ്‌കൂളില്‍ ടീച്ചര്‍ വളരെ ഉത്തരവാദിത്തത്തോടെ ഏല്‍പ്പിച്ച ജോലി നേരേ ചൊവ്വെ ചെയ്യാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എഴുതിയതാണ് ഈ കത്ത്. ക്ലാസ് ലീഡര്‍ പറയുന്നത് മറ്റുള്ള കുട്ടികള്‍ അനുസരിക്കേണ്ടതല്ലേ. അല്ലാ അതല്ലേ അതിന്റെ ഒരു രീതി