ആരാണ് ഈ അജയ്പാല്‍ ശര്‍മ്മ? | Oneindia Malayalam

2019-06-24 103

who is singham ips officer ajaypal sharma

6 വയസ്സുകാരിയെ അതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചു വീഴ്ത്തിയ ഐ.പി.എസ് ഓഫീസര്‍ അജയ്പാല്‍ ശര്‍മ്മയാണ് ഇപ്പോഴത്തെ താരം. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയ സംഭവം നടന്നത്. ആരാണ് ഈ അജയ്പാല്‍ ശര്‍മ്മ. ഉത്തര്‍പ്രദേശ് പൊലീസിലെ സിംഗം എന്നാണ് ഇദ്ദേഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.2011 ഐ.പി.എസ് ബാച്ചില്‍പ്പെട്ട അജയ് ലുധിയാന സ്വദേശിയാണ്. 8 വര്‍ഷത്തെ പൊലീസ് സേവനത്തിനിടെ ഗാസിയാബാദ്. ഹത്‌റാസ്, ഗൗതം ബുദ്ധ നഗര്‍, പ്രയാഗ് രാജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ റാംപൂരിലെ എസ്.പിയാണ് അദ്ദേഹം

Free Traffic Exchange