There is no rain threat for India VS Afganisthan match
സതാംപ്ടണില്‍ നിന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ന് നടക്കുന്ന ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ മഴ മാറി നില്‍ക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്. നേരത്തെ നോട്ടിംഗ്ഹാമില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം മഴ മുടക്കിയിരുന്നു. പിന്നാലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിലും ഇടയ്ക്കിടെ മഴയെത്തിയിരുന്നു. ഇതോടെ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കിയത് ഇന്ത്യ- അഫ്ഗാന്‍ മത്സരം നടക്കുന്ന സതാംപ്ടണിലേക്കായിരുന്നു.