കല്ലടക്കെതിരെ നടന്ന dyfi മാർച്ച്, ദൃശ്യങ്ങൾ കാണാം

2019-06-20 55

യാത്രക്കാരെ മര്‍ദ്ദിച്ചതിന് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ കല്ലട ബസ്സിലെ ഡ്രൈവര്‍ക്കേതിരേ പീഡനശ്രമ പരാതിയുമായി യുവതി രംഗത്ത്. സംഭവത്തില്‍ ബസിന്റ രണ്ടാം ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫി (39)നെ് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.തൃശ്‌നാപ്പള്ളി സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് നടപടി. ഇന്നു പുലര്‍ച്ചെ 1.30നു ദേശീയപാതയിലെ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാക്കഞ്ചേരിയില്‍ വച്ചാണ് സംഭവം. കണ്ണൂരില്‍ നിന്നു കൊല്ലത്തേക്കു യാത്ര ചെയ്യുകയായിരുന്ന യുവതിയെ പുലര്‍ച്ചെ ബസിലെ സഹ ഡ്രൈവറായ ജോണ്‍സണ്‍ ജോസഫ് കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.യുവതി ബഹളം വച്ചതിനെത്തുടര്‍ന്നു മറ്റു യാത്രക്കാരാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഉറക്കത്തിലായിരുന്ന യുവതിയെ തട്ടിവിളിച്ചതാണെന്നാണ് ജോണ്‍സണ്‍ പോലീസിനോടു പറഞ്ഞത്. പീഡനശ്രമത്തിനാണ് പോലീസ്് കേസെടുത്തിരിക്കുന്നത്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള യാത്രയ്ക്ക് ട്രെയിന്‍ കിട്ടാത്തതിനെത്തുടര്‍ന്നു കല്ലട ബസ് സര്‍വീസിനെ ആശ്രയിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. പിടിയിലായ ഡ്രൈവറെ വിശദമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Videos similaires