നിപ്പ ഭീതി ഒഴിയുന്നു, ചികിത്സയിൽ കഴിയുന്ന 3 പേർക്കും നിപ്പയില്ല

2019-06-11 49

Nipah Virus sample test negative for 3 more people
സംസ്ഥാനത്ത് നിപ്പാ ആശങ്കയൊഴിയുന്നു. നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് കൂടി നിപ്പയില്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയിലാണ് മൂന്ന് പേർക്കും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചത്. കളമശ്ശേരി, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. ഇതോടെ നിപ്പാ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ആർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.