രാജ്യാന്തര തലത്തിലും തിളങ്ങി ടൊവിനോ

2019-06-11 90

Tovino Thomas’s And The Oscar Goes To held at Alberta Film Festival
ഈ വര്‍ഷം മൂന്ന് അതിഥി വേഷങ്ങളിലൂടെ ടൊവിനോ തോമസ് അതിശയിപ്പിച്ചിരിക്കുകയാണ്. ആദ്യം ലൂസിഫറിലെ രതിന്‍ രാംദാസ്, പിന്നീട് ഉയരെയിലെ വിശാല്‍ രാധകൃഷ്ണന്‍, വൈറസില്‍ കോഴിക്കോട് കളക്ടറായും താരം പ്രത്യക്ഷപ്പെട്ടു. മൂന്നും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ ഇനി അതിശയിപ്പിക്കാന്‍ പോവുന്നത് നായകനായി അഭിനയിക്കുന്ന സിനിമകളിലൂടെയായിരിക്കും. സലിം അഹമ്മദിന്റെ സംവിധാനത്തിലെത്തുന്ന ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമയുടെ ആദ്യ പ്രദര്‍ശനം ആല്‍ബര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നടന്നിരിക്കുകയാണ്. സംവിധായകന്‍ സലിമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ് കാനഡയായിരുന്നു